തിരുവനന്തപുരം: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കും കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ (കേരള ബാങ്ക്) ബൈലോയ്ക്കും വിധേയമായി കേരള ബാങ്ക് പുതിയ ബോര്‍ഡ് ഓഫ് മാനേജ്മെന്റ് രൂപീകരിച്ചു.
മുന്‍ റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥനായ വി. രവീന്ദ്രന് ചെയര്‍മാനായ ബോര്‍ഡ് ഓഫ് മാനേജ്മെന്റില്‍ ഭരണസമിതിയില്‍നിന്ന് പ്രസിഡന്റ് പി. മോഹനന്, വൈസ് പ്രസിഡന്റ് ടി.വി. രാജേഷ്, പി. ഗഗാറിന്, എ.അധിന്, അഡ്വ. ജോസ് ടോം, അഡ്വ. ശ്രീജ ഷൈജുദേവ് എന്നിവരും വിവിധ മേഖലകളിലെ വിദഗ്ധരായ ഡോ. ജിജു പി. അലക്സ്, ബി.പി. പിള്ള, അഡ്വ.വി.കെ. പ്രസാദ്, കെ.സി. സഹദേവന്, ബൈജു എന്‍. കുറുപ്പ് എന്നിവരും ബാങ്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ജോര്‍ട്ടി എം. ചാക്കോയും അംഗങ്ങളാണ്.